ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ കാംപയിന് ആരംഭിച്ചു
fousiya sidheek2017-04-18T10:44:54+05:30
വൈക്കം: ഭീകരതയുടെ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ വാഹന പ്രചരണ ജാഥ ജില്ലയില്‍ ആരംഭിച്ചു. വൈക്കം മണ്ഡലത്തിന്റെ നേതൃത്വത്തില്‍ വെച്ചൂര്‍ ബണ്ട് റോഡില്‍ നിന്ന് ഇന്നലെ ആരംഭിച്ച ജാഥ ജില്ലാ പ്രസിഡന്റ് പി എ അഫ്സല് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിലാല്‍ വൈക്കമാണ് ജാഥ നയിച്ചത്. ഇടയാഴം, ഉല്ലല, മുത്തേടത്തുകാവ്, ടിവി പുരം, തലയോലപ്പറമ്പ്, വെട്ടിക്കാട്ട്മുക്ക്, കാട്ടിക്കുന്ന്, ചെമ്പ്്് ടോള്‍ എന്നിവിടങ്ങളിലൂടെ ജാഥ പര്യടനം നടത്തി. തുടര്‍ന്ന് വൈക്കം ബോട്ടുജെട്ടിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ ജോ. സെക്രട്ടറി അശ്റഫ് ആലപ്ര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം നിസാം പായിപ്പാട്, ഒ എ ഹാരിസ് എന്നിവര്‍ വിവിധയിടങ്ങളില്‍ സംസാരിച്ചു. അക്ബര്‍ വെട്ടിക്കാട്ട്മുക്ക്, ഷിയാദ്, നവാസ്, റെജീര്, നിസാം, നേതൃത്വം നല്കി.