ഭീം സേനയെ തകര്‍ക്കാന്‍ പോലിസിനെ ഉപയോഗിക്കുന്നുലഖ്‌നോ: ദലിത് പീഡനങ്ങ ള്‍ക്ക് അറുതിവരുത്തണമെന്ന മുദ്രാവാക്യവുമായി ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ഒരുലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ധര്‍ണ നടത്തിയ ഭീം സേനയെ അടിച്ചമര്‍ത്താന്‍ യുപിയിലെ യോഗി ആദിത്യനാഥ് ഭരണകൂടം പോലിസിനെ ഉപയോഗിക്കുന്നു. ഭീംസേനയുടെ അധ്യക്ഷനായ രാവണ്‍ എന്ന പേരുള്ള ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്ത് പോലിസ് അദ്ദേഹത്തിന്റെ പേരില്‍ 20ലധികം കേസുകളാണു ചുമത്തിയിരിക്കുന്നത്. ഹിമാചല്‍പ്രദേശിലെ ഡല്‍ഹൗസിയില്‍ നിന്നാണ് അഭിഭാഷകന്‍കൂടിയായ 30കാരന്‍ ചന്ദ്രശേഖറിനെ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം സഹാറന്‍പൂരില്‍ നടന്ന ദലിത്-ഠാക്കൂര്‍ സംഘട്ടനത്തില്‍ പങ്കെടുത്തെന്നാരോപിച്ചാണ് അറസ്റ്റെങ്കിലും യഥാര്‍ഥ കാരണം ദലിത് ശാക്തീകരണം തടയുകയാണെന്ന് ഭീം സേന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മെയ് 21നു ജന്തര്‍മന്ദറില്‍ നടന്ന ധര്‍ണ ബിജെപി നേതൃത്വത്തെ വലിയ ആശങ്കയിലാക്കിയിരുന്നു. ദലിത് വിഭാഗങ്ങള്‍ കൂട്ടത്തോടെ ബിജെപി വിടാന്‍ ഭീം സേന വഴിവയ്ക്കുമെന്നാണ് ഹിന്ദുത്വനേതാക്കള്‍ കരുതുന്നത്. യുപി തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെ പരാജയപ്പെടുത്താന്‍ ദലിതരില്‍ ചില വിഭാഗങ്ങളെ ഉപയോഗിച്ചിരുന്നു. എന്നാല്‍, സഹാറന്‍പൂരില്‍ നടന്ന ദലിത്-ഠാക്കൂര്‍ സംഘര്‍ഷം ബിജെപിക്ക് വലിയ തിരിച്ചടിയായി മാറി.

RELATED STORIES

Share it
Top