ഭിലായ് സ്റ്റീല്‍ പ്ലാന്റിലെ സ്‌ഫോടനം: മരണം 11 ആയി

റായ്പൂര്‍: ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രണ്ടു തൊഴിലാളികള്‍ കൂടി മരിച്ചതോടെ ഛത്തീസ്ഗഡിലെ ഭിലായിയില്‍ സ്റ്റീല്‍ പ്ലാന്റ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പ്ലാന്റിലെ ഗ്യാസ് പൈപ്പ്‌ലൈനിലുണ്ടായ പൊട്ടിത്തെറിയില്‍ ചൊവ്വാഴ്ച ഒമ്പതു പേര്‍ മരിക്കുകയും 14 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സ്റ്റീല്‍ പ്ലാന്റ് സിഇഒയെയും രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു പിന്നാലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലിസ് ഐജി ജി പി സിങ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ ഉന്നത സമിതിയെ കേന്ദ്രം നിയോഗിച്ചിരുന്നു.

RELATED STORIES

Share it
Top