ഭിന്നശേഷി വിദ്യര്‍ഥികള്‍ക്കായി കായികമേള സംഘടിപ്പിച്ചു

കൊണ്ടോട്ടി: ഭിന്നശേഷിക്കാരായ വിദ്യര്‍ഥികളുടെ കായികമേള ശ്രദ്ധേയമായി. കൊണ്ടോട്ടി ബിആര്‍സിയുടെ കീഴില്‍ മുന്‍സിപ്പല്‍ കായികമേളയൊടൊപ്പമാണ് ഇന്നലെ ഭിന്നശേഷിക്കാരുടെ കായികമേളയും നടത്തിയത്. കാലാകായിക മേളകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായാണ്  ഇത്തരമൊരു മേള സംഘടിപ്പിച്ചത്. തുറക്കല്‍ അല്‍ഹിദായ സ്‌കൂളിലാണ് കായികമേള സംഘടിപ്പിച്ചിരുന്നത്. കായികമേള വീക്ഷിക്കാനും കുട്ടികളെ പ്രോല്‍സാഹിപ്പിക്കാനുമായി നിരവധി പേരും സ്ഥലത്തെത്തിയിരുന്നു. ഇരുപതോളം സ്‌കൂളുകളില്‍ നിന്നായി എഴുപതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുമുതല്‍ ഏഴു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. മേള ടി വി ഇബ്രാഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top