ഭിന്നശേഷി കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് ഓരോ വര്‍ഷവും അപേക്ഷിക്കേണ്ട

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി ഓരോ വര്‍ഷവും ഗ്രാമസഭയില്‍ പോയി അപേക്ഷ സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവരെ സംബന്ധിക്കുന്ന കൃത്യമായ വിവരങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സൂക്ഷിക്കണമെന്നും തദ്ദേശ ഭരണ വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമ്മീഷണര്‍ എന്നിവര്‍ക്കാണ് വകുപ്പ് നിര്‍ദേശം നല്‍കിയത്.
സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ആവശ്യമായ തുക ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ഷവും കൃത്യമായി വിതരണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഓരോ വര്‍ഷവും അപേക്ഷിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിത വര്‍ഷങ്ങളിലേക്ക് ഒറ്റ അപേക്ഷയില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവായിരുന്നു. എല്ലാ വാര്‍ഡ് അംഗങ്ങളും അവരവരുടെ പരിധിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

RELATED STORIES

Share it
Top