ഭിന്നശേഷി അവകാശ നിയമം നടപ്പാക്കിയത് 10 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: 2016ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭിന്നശേഷി അവകാശ നിയമം (ആര്‍പിഡബ്ല്യൂഡി) നടപ്പാക്കിയത് മൂന്നിലൊന്ന് സംസ്ഥാനങ്ങള്‍ മാത്രം. 29 സംസ്ഥാനങ്ങളില്‍ 10 സംസ്ഥാനങ്ങളാണ് ഭിന്നശേഷിക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രധാന നിയമം നടപ്പാക്കിയത്. കേരളം, തെലങ്കാന, ഒഡീഷ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കി.
അതേസമയം തമിഴ്‌നാട്, കര്‍ണാടക ഉള്‍െപ്പടെയുള്ള സംസ്ഥാനങ്ങള്‍ നിയമത്തിന് ഒരു വിലയും നല്‍കിയില്ല. സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കേണ്ടത് പ്രധാനമാണെന്നു കേന്ദ്ര ഭിന്നശേഷി ക്ഷേമ വകുപ്പ് സെക്രട്ടറി ശകുന്തള ഗാംലിന്‍ പറഞ്ഞു.

RELATED STORIES

Share it
Top