ഭിന്നശേഷിയുള്ളവരുടെ കഴിവ് തിരിച്ചറിയണം : മന്ത്രിതൃശൂര്‍: ഭിന്നശേഷിയുള്ളവരുടെ കഴിവ് തിരച്ചറിഞ്ഞ് അവരെ പ്രോല്‍സാഹിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്കിന്റെ ആദ്യ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ ഭിന്നശേഷിക്കാരുടെ തൊഴില്‍ നൈപുണ്യവികസനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എല്ലാ കാര്യത്തിലും പ്രഥമ പരിഗണന നല്‍കണം. അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടാന്‍ പാടില്ല. അവരെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കുടുംബവും സമൂഹവും നല്ല പങ്കു വഹിക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശിശുകേന്ദ്രീകൃതമായ വിദ്യാഭ്യാസം ഭിന്നശേഷിയുള്ളവരുടെ കഴിവുകണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. അതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ശാസ്ത്രീയമായി ദിശാബോധത്തോടെ ഇവരെ വളര്‍ത്തിയാല്‍ നല്ല കാര്യശേഷിയുള്ളവരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ രാജന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഐ എസ് ഉമാദേവി, മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയന്‍ തുടങ്ങിയവരുള്‍പ്പെടെ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top