ഭിന്നശേഷിക്കാരുടെ മനസ്സില്‍ സ്‌നേഹം മാത്രം: കാലിക്കറ്റ് വിസി

ഡോ. കെ മുഹമ്മദ് ബഷീര്‍നന്തിബസാര്‍: ഭിന്നശേഷിക്കാരുടെ മനസുകളില്‍ സ്‌നേഹം മാത്രമാണുള്ളതെന്ന്് കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍.
പുറക്കാട് ശാന്തി സദനം സ്‌പെഷല്‍ സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടശിലാസ്ഥാപനം നിര്‍വ്വഹിച്ച് ് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കൊയിലാണ്ടി എംഎല്‍എ കെ ദാസന്‍ ഉദ്ഘാടനം ചെയ്തു. പിഎസ്‌സി മെമ്പര്‍ ടി ടി ഇസ്മയില്‍ മുഖ്യഅതിഥിയായി. ഡോ. വി ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പല്‍ എസ് മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി വി കൈരളി, പി വി ഇബ്രാഹിം മാസ്റ്റര്‍, പി എം അബ്ദുസലാം ഹാജി, അബു കോട്ടയില്‍ സംസാരിച്ചു.

RELATED STORIES

Share it
Top