ഭിന്നശേഷിക്കാരിയെ ബലാല്‍സംഗം ചെയ്തു; നാല്‌സൈനികര്‍ക്കെതിരേ കേസ്

പൂനെ: പൂനെ സൈനിക ആശുപത്രി പരിസരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ ബലാല്‍സംഗത്തിനിരയായ കേസില്‍ നാല് സൈനികര്‍ക്കെതിരേ പോലിസ് കേസെടുത്തു. സംസാരശേഷിയില്ലാത്ത യുവതിയാണ് പീഡനത്തിനിരയായത്.
സംഭവം നടന്ന ശേഷം യുവതി ഇന്‍ഡോറിലുള്ള ഒരു എന്‍ജിഒയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലിസില്‍ പരാതിയും നല്‍കി. പ്രതിരോധമന്ത്രിക്കും സൈനികമേധാവിക്കും ഇവര്‍ പരാതിനല്‍കിയിരുന്നു.
ചൊവ്വാഴ്ചയാണ് നാലുപേരെയും പ്രതികളാക്കി പൂനെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മൂന്നുപേര്‍ക്കെതിരേ സെക്ഷന്‍ 376 പ്രകാരമാണ് കേസെടുത്തത്. നാലാംപ്രതിക്കെതിരേ സെക്ഷന്‍ 354 പ്രകാരവും കേസെടുത്തു. പ്രതികളായ നാല് സൈനികര്‍ക്കും സംഭവം നടന്ന സൈനിക ആശുപത്രിയിലായിരുന്നു ജോലി.

RELATED STORIES

Share it
Top