ഭിന്നലിംഗക്കാര്‍ക്കായി കോളജുകളില്‍ സംവരണം

തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണവുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും അംഗീകൃത ആര്‍ട്‌സ് & സയന്‍സ് കോളജുകളിലെ എല്ലാ കോഴ്‌സുകളിലും ഭിന്നലിംഗക്കാര്‍ക്കായി രണ്ട് അധിക സീറ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ ശുപാര്‍ശയനുസരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് പഠിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പു മന്ത്രി കെ കെ ശൈലജ പറഞ്ഞു.

RELATED STORIES

Share it
Top