ഭിന്നത: ഐപിഎസ് അസോസിയേഷന്‍ യോഗം ഉടന്‍ വിളിക്കണം- തച്ചങ്കരി വിഭാഗം

തിരുവനന്തപുരം: ഐപിഎസ് അസോസിയേഷന്റെ യോഗം ഉടന്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കത്ത് നല്‍കി. 40 ഉദ്യോഗസ്ഥര്‍ ഒപ്പിട്ട കത്താണ് അസോസിയേഷന്‍ സെക്രട്ടറിയായ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിനു കൈമാറിയത്.
തച്ചങ്കരിയുടെ നേതൃത്വത്തില്‍ സമാന്തര യോഗം ചേര്‍ന്നതിനു പിന്നാലെയാണ് പുതിയ നീക്കം. ആറ് എഡിജിപിമാരും എട്ട് ഐജിമാരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഉന്നത പോലിസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എട്ടിന് മുമ്പ് യോഗം വിളിക്കണമെന്നാണ് കത്തിലെ ആവശ്യം. അസോസിയേഷന്‍ യോഗം ഉടന്‍ വിളിക്കണമെന്നു നേരത്തേ പോലിസിന്റെ ഉന്നതതല യോഗത്തില്‍ ആവശ്യം ഉയര്‍ന്നെങ്കിലും അത് നടന്നിരുന്നില്ല.

RELATED STORIES

Share it
Top