ഭിക്ഷാടന മാഫിയക്കെതിരേബോധവല്‍ക്കരണ ജാഥ

രാമനാട്ടുകര: ഭിക്ഷാടന മാഫിയക്കെതിരെയും വിടുകളില്‍ കയറിയുള്ള അനധികൃത കച്ചവടങ്ങള്‍ക്കെതിരെയും ജനങ്ങളെ ബോധവത്കരിക്കാന്‍ വി ആര്‍കോടമ്പുഴ വാട്‌സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍  രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലെ വിവിധ പ്രദേശങ്ങളില്‍ വാഹന പ്രചരണ ജാഥയും ബോധവത്കരണ ലഘുലേഖ വിതരണവും  നടത്തി. കോടമ്പുഴ അങ്ങാടിയില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ കള്ളിയില്‍ റഫീഖ്  വി ആര്‍ കോടമ്പുഴ അഡ്മിന്‍ ചാലില്‍  തോട്ടുങ്ങല്‍ ജലിലിന് പതാക നല്‍കി ഫ്‌ലാഗ് ഓഫ് ചെയ്തു. മജിദ് അമ്പലം കണ്ടി, അനസ്‌കോടമ്പുഴ സംസാരിച്ചു.  മുനിസിപ്പാലിറ്റിയിലെ 27, 28, 29, 30, 31 വാര്‍ഡ് കൗണ്‍സിലര്‍മാരുടെ സംയുക്ത ആഭിമുഖ്യത്തില്‍  കരിങ്കല്ലായ് ജിഎം എല്‍പി സ്‌കൂളില്‍ ഭിക്ഷാടനത്തിനെതിരെ ജനകീയ സംഗമം നടത്തി.  നഗര സഭാ ഉപാധ്യക്ഷ സജ്‌ന ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍  കള്ളിയില്‍ റഫീഖ് അധ്യക്ഷത വഹിച്ചു. ഫറോക്ക് എസ്‌ഐ  സുബൈര്‍,ഡിവിഷന്‍ കൗണ്‍സിലര്‍ കെ അബ്ദുള്‍ ഫൈസല്‍,യൂസഫ് സംസാരിച്ചു.

RELATED STORIES

Share it
Top