ഭാഷാഇന്‍സ്റ്റിറ്റിയൂട്ട് ലൈബ്രറിക്ക് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ പേര് നല്‍കും: മന്ത്രി എ കെ ബാലന്‍തിരുവനന്തപുരം: ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതുതായി നിര്‍മിക്കുന്ന ലൈബ്രറിക്ക് ശ്രീകണ്‌ഠേശ്വരം പദ്മനാഭപിള്ളയുടെ പേര് നല്‍കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിയമസഭയെ അറിയിച്ചു. രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ ബൈബിളെന്നാണ് ശബ്ദതാരാവലി അറിയപ്പെടുന്നത്. എന്നാല്‍,  ഗ്രന്ഥകര്‍ത്താവിന് വലിയ സ്വീകാര്യത കിട്ടിയിട്ടില്ലെന്നത് സത്യമാണ്. നവംബറില്‍ ശബ്ദതാരാവലിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പുസ്തകോല്‍സവം, സിനിമാപ്രദര്‍ശനം തുടങ്ങിയവയായിരിക്കും സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top