ഭാവി തലമുറയെ കലാരംഗത്ത് എത്തിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്: ചെന്നിത്തല

തൃശൂര്‍: ഭാവി തലമുറയെ കലാരംഗത്ത് എത്തിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂരില്‍ 58-ാമത് കേരള സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല മനുഷ്യരെ ആനന്ദിപ്പിക്കുക മാത്രമല്ല മനസ്സിനെ വിമലീകരിക്കുകയും ചെയ്യുമെന്നും അതിനാല്‍ കലയെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്.
അപ്പീലുകള്‍ ഓരോ മത്സരങ്ങളുടെയും നിറം കെടുത്തുമെങ്കിലും അപ്പീലുകളുടെ ബാഹുല്യം കൂടുന്നത് എങ്ങനെയെന്ന് പരിശോധിക്കണം. മല്‍സരിക്കുന്നത് കുട്ടികള്‍ ആണെങ്കിലും രക്ഷിതാക്കള്‍ മ—ല്‍സരബുദ്ധിയോടെ എത്തുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത.് ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യാനാവണം. വ്യാജന്‍മാരെ കലാരംഗത്തേക്ക് പ്രവേശിപ്പിക്കുന്നത് തടയാനുളള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ആലോചിക്കണം.
കാലികപ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ കുട്ടികള്‍ സമൂഹത്തിന്റെ  ഭാഗമാകുന്നുവെന്നത് അത്യധികം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ താഴെത്തട്ടിലുളള സ്‌കൂള്‍ കലോ—ല്‍സവങ്ങളില്‍ വിജിലന്‍സ് കവറേജ് ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കലാരംഗത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുത്തക താല്‍പര്യങ്ങളെ ഇല്ലാതാക്കുന്നതിനും വ്യാജ അപ്പീലുകള്‍ നിയന്ത്രിക്കുന്നതിനുമാണിത്.
കലോല്‍സവങ്ങളെ സാംസ്‌കാരികപരമായ ഉന്നമനത്തിലേക്ക് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്‌കൂളില്‍ നിന്ന് സര്‍ഗ്ഗപ്രതിഭകള്‍ ഉയര്‍ന്നുവരുന്നത് സൈസര്‍ഗ്ഗികമായ കഴിവുകള്‍ ഉള്‍ക്കൊണ്ടാവണം. ഇതിനായി മാധ്യമങ്ങള്‍ നിര്‍ദ്ദേശിച്ച പ്രകാരം എസ്‌തെറ്റിക്‌സ് ഓഡിറ്റ് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനസ്സില്‍ പൊതുഇടങ്ങള്‍ സൃഷ്ടിച്ച് കുട്ടികളുടെ സര്‍ഗ്ഗസൃഷ്ടികളെ പരിപോഷിപ്പിച്ചെടുക്കുകയാണ്് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കലോ—ല്‍സവരേഖയുടെ പ്രകാശനം ഇന്നസെന്റ് എംപി നിര്‍വഹിച്ചു.
സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ രാജന്‍ എംഎല്‍എ ഏറ്റുവാങ്ങി. മേയര്‍ അജിത ജയരാജന്‍ പതാക കൈമാറ്റം നടത്തി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ കലോ—ല്‍സവ അവലോകനവും ജേതാക്കളെ പ്രഖ്യാപിക്കലും നിര്‍വഹിച്ചു. എംപി മാരായ സി എന്‍ ജയദേവന്‍, ഡോ. പി കെ ബിജു, എംഎല്‍എ മാരായ ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരു—നെല്ലി,  ഗീതാ ഗോപി, അനില്‍ അക്കര, പ്രാഫ. കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി,  കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇ വേണുഗോപാലമേനോന്‍, കൗണ്‍സിലര്‍ കെ മഹേഷ്, പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട്, സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍, സബ് കലക്ടര്‍ ഡോ. രേണുരാജ്, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ സുധീര്‍ ബാബു, വിഎച്ച്എസ്ഇ ഡയറക്ടര്‍ പ്രാഫ. എ ഫറൂഖ്, ആര്‍എംഎസ്എ പ്രോജക്ട് ഡയറക്ടര്‍ ആര്‍ രാഹുല്‍, എസ്എസ്എ ഡയറക്ടര്‍ ഡോ. എ വി കുട്ടികൃഷ്ണന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍, എഡിപിഐ ജെസ്സി ജോസഫ് സംസാരിച്ചു.
ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗക്കളരിയിലെ കൊച്ചു കലാകാരന്‍മാരുടെ മൃദംഗമേളയോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്.  സമ്മേളനശേഷം സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വത്തില്‍ സംഗീത സായാഹ്നം അരങ്ങേറി.

RELATED STORIES

Share it
Top