ഭാവിയില്‍ മികച്ച മരുന്നുകള്‍ ലഭ്യമാവും: പ്രഫ. റോജര്‍ കെ സുനഹാര

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ കാലഫോര്‍ണിയാ സര്‍വകലാശാലയിലെ പ്രഫസര്‍ റോജര്‍ കെ സുനഹാരയുടെ എറുഡൈറ്റ് പ്രഭാഷണം നടന്നു.
ജി പ്രോട്ടീന്‍ കപ്പ്ള്‍ഡ് റിസപ്‌റ്റേഴ്‌സിന്റെ സ്ട്രക്ചറും ഹോര്‍മോണ്‍ എങ്ങനെ ഈ റിസപ്റ്ററുകളില്‍ മാറ്റമുണ്ടാക്കുന്നു എന്നതിനെക്കുറിച്ചും ഈ റിസപ്റ്ററിനെക്കുറിച്ചുള്ള അറിവ് പാര്‍ശ്വഫലം കുറഞ്ഞ മരുന്നുകള്‍ ഉണ്ടാക്കുന്നതിന് എങ്ങനെ സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. നൊബേല്‍ സമ്മാന ജേതാവ് ഡോ. ഗില്‍മാന്റെ കൂടെ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവം അദ്ദേഹം പങ്കുവച്ചു.
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പദ്ധതിയുടെ ഭാഗമായാണ് പ്രഭാഷണം സംഘടിപ്പിച്ചത്. വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top