ഭാര്യ വഴക്കുണ്ടാക്കി പോയതില്‍ യുവാവ് സ്‌ഫോടക വസ്തുള്‍ കെട്ടിവെച്ച് ജീവനൊടുക്കി


ജയ്പൂര്‍: ഭാര്യ വഴക്കുണ്ടാക്കി പോയതില്‍ മനംനൊന്ത് യുവാവ് പാറ പൊട്ടിക്കുന്നതിനുള്ള സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടി വച്ച് പൊട്ടിച്ച് ജീവനൊടുക്കി.ഉദയ്പൂര്‍ സ്വദേശി വിനോദ് മെഹ്‌റ(30) ആണ് ആത്മഹത്യ ചെയ്തത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
വിനോദുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ഭാര്യ ഹേമലത വീട് വിട്ടുപോയത്. കുറേ അന്വേഷിച്ചുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇയാള്‍ വീട്ടിലെത്തി സ്‌ഫോടകവസ്തു വയറിലും നെഞ്ചിലുമായി  പൊതിഞ്ഞുകെട്ടി ഡൈനാമിറ്റിന് തീ കൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഖനിത്തൊഴിലാളിയാണ് വിനോദ്. ജോലി സ്ഥലത്ത് നിന്നും കൊണ്ടുവന്ന ഡൈനാമിറ്റാണ് ആത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു. പാറപൊട്ടിക്കുന്നതിനുള്ള സ്‌ഫോടക വസ്തുക്കളാണ് ആത്മഹത്യയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.സമീപത്തെ വീട്ടില്‍ നിന്നുമുള്ള സിസി ടി വി ദൃശ്യങ്ങളില്‍ നിന്നുമാണ് സംഭവത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

RELATED STORIES

Share it
Top