ഭാര്യ പൊള്ളലേറ്റ് മരിച്ച കേസില്‍ ഏഴുവര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: വിയ്യക്കുര്‍ശ്ശിയില്‍ ഭാര്യ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഏഴു വര്‍ഷത്തിനു ശേഷമാണ് അറസ്റ്റ്. വിയ്യക്കുര്‍ശ്ശി ചെമ്പ്രംകുന്ന് രഞ്ജിത്തിനെ (48) യാണ് എസ്‌ഐ വിപിന്‍ കെ വേണുപാലും സംഘവും അറസ്റ്റ് ചെയ്തത്. 2011 നവംബര്‍ 29നാണു കുടുംബ വഴക്കിനിടെ ഓമന പൊള്ളലേറ്റ് മരിച്ചത്. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്ന് എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍ പറഞ്ഞു.

RELATED STORIES

Share it
Top