ഭാര്യ ഉള്‍പ്പടെ മൂന്നുപേരെ വെട്ടിയ കേസ്: ഗൃഹനാഥന്‍ അറസ്റ്റില്‍

കടയ്ക്കല്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയേയും മകനേയും ഭാര്യാമാതാവിനേയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍.ഇട്ടിവ പഞ്ചായത്തിലെ ചുണ്ട ചെറുകുളം സലീജാമന്‍സിലില്‍ സൈഫുദ്ദീന്‍(44) ആണ് അറസ്റ്റിലായത്. ഭാര്യ സലീജ(36), മകന്‍ അക്ബര്‍ഷ (15) ,സലീജയുടെ മാതാവ് ഷാമില (55) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുമായി വഴക്കുണ്ടാവുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ശരീരമാസകലം വെട്ടേറ്റു. തടസം പിടിക്കാനെത്തിയ ഷാമിലയേയും സാരമായി വെട്ടിപരിക്കേല്‍പ്പിച്ചു. അക്ബര്‍ ഷായ്ക്കും പരിക്കേറ്റു. നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ മൂവരേയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുണ്ടറ നെടുമ്പായിക്കുളം യുപിസ്‌കൂള്‍ അധ്യാപികയാണ് സലീജ. വീടിനോട് ചേര്‍ന്ന് കന്നുകാലി ഫാം നടത്തി വരികയാണ് സൈഫുദീന്‍. കടയ്ക്കല്‍ സിഐ എസ് സാനി എസ് ഐ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

RELATED STORIES

Share it
Top