ഭാര്യ അത്യാസന്ന നിലയില്‍; രാജ്യത്തേക്കുള്ള മടക്കം അസാധ്യം: നവാസ് ശരീഫ്

ലണ്ടന്‍: അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാവുന്നതിന് പാകിസ്താനിലേക്ക് പോവുന്നത് അസാധ്യമാണെന്നു മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഭാര്യ അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ പാകിസ്താനിലേക്കു പോവുന്നത്  എങ്ങനെചിന്തിക്കാനാവുമെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോടു ചോദിച്ചു. നവാസ് ശരീഫിന്റെ ഭാര്യ കുല്‍സൂം കഴിഞ്ഞ ആഗസ്തിലാണ് ചികില്‍സാവശ്യാര്‍ഥം ലണ്ടനിലെത്തിയത്. തൊണ്ടയ്ക്ക് കാന്‍സര്‍ ബാധിച്ച അവര്‍ ഹൃദയാഘാതം കാരണം കഴിഞ്ഞ 14 മുതല്‍ വെന്റിലേറ്ററിലാണ്. പാനമ പേപ്പര്‍ അഴിമതിയുടെ പേരില്‍ നവാസ് ശരീഫിനെതിരേ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കുറ്റം ചുമത്തിയിരുന്നു.

RELATED STORIES

Share it
Top