ഭാര്യാ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍

കിളികൊല്ലൂര്‍: ഭാര്യാ സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാന്‍ഡില്‍. പേരൂര്‍ പണ്ടാരക്കുളത്തിന് സമീപം കൊന്നങ്കോട്ടുവിള വീട്ടില്‍ രാജീവാണ് (33) റിമാന്‍ഡിലായത്.
രാജീവിന്റെ ഭാര്യ സഹോദരന്‍ പുനുക്കന്നൂര്‍ കുറ്റിയില്‍ മുക്ക് ഇന്ദീവരം (മഠത്തില്‍ വീട്)വീട്ടില്‍ അജിത്ത് കുമാറാണ് (30) മരിച്ചത്. സൗദി ജുബൈയില്‍ എന്‍ജിനിയറായിരുന്ന അജിത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തെിയത്. വ്യാഴാഴ്ച രാവിലെ എട്ടോടെ അജിത്ത് ഭാര്യ നീതുവുമായി സഹോദരി അനുവിനെയും കുട്ടികളെയും കാണാന്‍ രാജീവിന്റെ വീട്ടിലെത്തിയിരുന്നു. വസ്ത്രങ്ങളും മിഠായികളുമായി എത്തിയ അജിത്തും രാജീവുമായി വസ്തു ഇടപാടിനെ ചൊല്ലി തര്‍ക്കമായി. വാക്കുതര്‍ക്കത്തിനൊടുവില്‍ അലമാരയുടെ മുകളില്‍ കരുതിയിരുന്ന കത്തിയെടുത്ത് രാജീവ് അജിത്തിനെ കുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ രാജീവ് വെള്ളിയാഴ്ച വൈകീട്ട് കിളികൊല്ലൂര്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top