ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: മാവിലായി കുഴിക്കലായിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുഴിക്കലായി യു.പി സ്‌കൂളിന് സമീപത്ത് താമസിക്കുന്ന പനത്തറ ഹൗസില്‍ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. പ്രദീപനെ എടക്കാട് പോലിസ് അറസ്റ്റുചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്ന് പുലര്‍ച്ചെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. വീട്ടിലുപയോഗിച്ചിരുന്ന കത്തിവാള്‍ കൊണ്ടാണ് ശ്രീലതയ്ക്ക് വെട്ടേറ്റത്. ആയുധം പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പ്ലസ് വണ്ണിലും എട്ടിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് മക്കള്‍ നോക്കുമ്പോള്‍ അമ്മ കഴുത്തിന് വെട്ടേറ്റ്  കിടക്കുന്നതാണ് കണ്ടത്. പ്രദീപന്‍ തന്നെയാണ് അടുത്തവീട്ടില്‍ വിവരം അറിയിച്ചത്. കൂലിപ്പണിക്കാരനാണ് പ്രദീപന്‍.

RELATED STORIES

Share it
Top