ഭാര്യയെ കോടതിക്കുള്ളിലിട്ട് വെട്ടികൊന്നു

ബുവനേശ്വര്‍: ഒഡീഷയില്‍ യുവാവ് കോടതിക്കുള്ളില്‍ കയറി ഭാര്യയെ വെട്ടികൊലപ്പെടുത്തു. സംബല്‍പൂരിലാണ് സംഭവം. രമേഷ് കുംഭാര്‍ എന്നയാളാണ് കുടുംബക്കോടതിക്കുള്ളില്‍ കയറി 18 കാരിയായ ഭാര്യ സഞ്ജിത ചൌതരിയെ വെട്ടികൊലപ്പെടുത്തിയത്. വാള് ഉപയോഗിച്ചാണ് വെട്ടിയത്. ആക്രമണത്തില്‍ യുവതിയുടെ മാതാവിനും ബന്ധുവിനും പരിക്കേറ്റു.വിവാഹ മോചനവുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊരുത്തക്കേടുകളെ തുടര്‍ന്ന് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. രമേഷ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപോയത്. എന്നാല്‍ തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു.  ഇരുവരുടേയും പ്രണയ വിവാഹമായിരുന്നുവെന്നും ഏതാനും മാസങ്ങള്‍ മാത്രമാണ് ആ ബന്ധം നിലനിന്നതെന്നും പോലീസ് പറഞ്ഞു.

RELATED STORIES

Share it
Top