ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടി വി അവതാരകന് ജീവപര്യന്തം

ന്യുഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ടിവി ചാനല്‍ നിര്‍മാതാവ് ശുഹൈബ് ഇല്ല്യാസിന് ജീവപര്യന്തം ശിക്ഷ. ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി കോടതിയാണ് കൊലപാതകത്തിന് ശിക്ഷ വിധിച്ചത്.ഇല്യാസിയുടെ ഭാര്യ അഞ്ജു ഇല്യാസിയെ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത 2000 ജനുവരി 11നാണ്. ആശുപത്രിയിലെത്തുന്നതിന് മുമ്പു തന്നെ അഞ്ജു മരണപ്പെട്ടിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ശുഹൈബ് ഭാര്യയെ മര്‍ദിച്ചിരുന്നുവെന്ന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തു.ക്രൈം പരിപാടിയായിരുന്ന 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന പരിപാടിയായിരുന്നു ശുഹൈബ് അവതരിപ്പിച്ചിരുന്നത്.

RELATED STORIES

Share it
Top