ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു



ഹൈദരാബാദ്: ഭാര്യയുടെ കണ്‍മുന്നിലിട്ട് യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉയര്‍ന്ന ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് അംബോജി നരേഷ്(23)എന്ന യുവാവിനെ ഭാര്യാപിതാവ് ശ്രീനിവാസ റെഡ്ഡിയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നരേഷിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നേരേഷ് കൊല്ലപ്പെട്ടതായി തെളിഞ്ഞത്.സംഭവത്തെക്കുറിച്ച് പോലിസിന്റെ വിശദീകരണം ഇങ്ങനെ: ‘മകള്‍ സ്വാതിയെ ഭീഷണിപ്പെടുത്തി ശ്രീനിവാസ റെഡ്ഡി നരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ശ്രീനിവാസ റെഡ്ഡിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് നരേഷിനെ വെട്ടിക്കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയും ചെയ്തു.’

RELATED STORIES

Share it
Top