ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യാപിതാവ് വെട്ടികൊന്നുഹൈദരാബാദ്: ഭാര്യയുടെ കണ്‍മുന്നിലിട്ട് യുവാവിനെ ഭാര്യാ പിതാവ് വെട്ടികൊലപ്പെടുത്തി. ഉയര്‍ന്ന ജാതിയില്‍പെട്ട യുവതിയെ വിവാഹം ചെയ്തതിനാണ് അംബോജി നരേഷ്(23)എന്ന യുവാവിനെ ഭാര്യാപിതാവ് ശ്രീനിവാസ റെഡ്ഡിയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. നരേഷിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നേരഷ് കൊല്ലപ്പെട്ടതായി തെളിഞ്ഞത്.
സംഭവത്തെകുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ: 'മകള്‍ സ്വാതിയെ ഭീഷണിപ്പെടുത്തി ശ്രീനിവാസ റെഡ്ഡി നരേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ശ്രീനിവാസ റെഡ്ഡിയും ഇയാളുടെ സഹോദരനും ചേര്‍ന്ന് നരേഷിനെ വെട്ടിക്കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയും ചെയ്തു.'
നരേഷിനെ കാണാതായതിന് പിന്നില്‍ ശ്രീനിവാസ റെഡ്ഡിക്ക് പങ്കുള്ളതായി അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ പോലീസിന് സംശയമുണ്ടായിരുന്നു. കോളേജ് പഠനകാലത്ത് പ്രണയത്തിലായ ഇരുവരും മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്.

RELATED STORIES

Share it
Top