ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം യുവാവ് കീഴടങ്ങി

മുക്കം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ മുക്കം നഗരസഭയിലെ കല്ലുരുട്ടി സ്വദേശിനി സ്‌നേഹയെ (28) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശിയായ ഭര്‍ത്താവ് ജൈസണ്‍ (35) നെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ചൊവാഴ്ച്ച രാത്രി 7. 30 ഓടെയാണ് സംഭവം. ഏറെക്കാലമായി ഗള്‍ഫിലായിരുന്ന ജൈസണ്‍ മൂന്ന് ദിവസം മു ന്‍പാണ് നാട്ടിലെത്തിയത്. ഗള്‍ഫിലായ സമയത്ത് വീട് നിര്‍മാണത്തിനും മറ്റുമായി ലക്ഷക്കണക്കിന് രൂപ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നതായും എന്നാല്‍ ആ പണം എന്ത് ചെയ്തു എന്നതിനെ കുറിച്ച് യാതൊരു അറിവുമില്ലന്നും ജൈസണ്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ കുറിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് ജൈസണ്‍, നേരത്തെ കരുതി വെച്ചിരുന്ന ആസിഡെടുത്ത് ഭാര്യയുടെ മുഖത്തൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി തീവ്രപരിചരണ വിഭാത്തില്‍ ചികില്‍സയിലാണ്. സംഭവ ശേഷം പ്രതിപുലര്‍ച്ചെ 2 മണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

RELATED STORIES

Share it
Top