ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളി എംഎല്‍എ

കൊച്ചി: ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളിപ്പറഞ്ഞ് എംഎല്‍എയായ ഭര്‍ത്താവ് രംഗത്ത്. ഭാര്യ എന്‍ പി ജെസിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിനെയാണ് ഭര്‍ത്താവ് ജോ ണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ തള്ളിപ്പറഞ്ഞ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. തന്റെ ഭാര്യ എന്‍ പി ജെസിയുടേതായി ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ മാസം 10ന് അവര്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ അടിസ്ഥാനരഹിതവും അവജ്ഞയോടെ തള്ളിക്കളയേണ്ടതാണെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരന്‍ ജെസിയോട് ഫോണില്‍ സംസാരിച്ച കാര്യങ്ങളാണ് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പാര്‍ട്ടിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ഒരു വിധത്തിലും സഹായകമായ വാക്കോ വാചകമോ സിപിഎം പ്രവര്‍ത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വര്‍ഗീയശക്തികള്‍ക്ക് സിപിഎം സഹായം നല്‍കുന്നുവെന്ന തരത്തിലായിരുന്നു എന്‍ പി ജെസിയുടെ ഫേസ്ബുക്കില്‍ വന്ന പോസ്റ്റ്.

RELATED STORIES

Share it
Top