ഭാര്യയുടെ പീഡനത്തെ ഭയന്ന് ഒളിച്ചോടിയ ഭര്‍ത്താവിന്റെ ചെവികള്‍ അറുത്തുമാറ്റി

കൊല്‍ക്കത്ത: ഭാര്യയുടെ പീഡനത്തെ ഭയന്ന് ഒളിച്ചോടിയ ഭര്‍ത്താവിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അയാളുടെ ചെവികള്‍ ഭാര്യ മുറിച്ചുമാറ്റി.
40കാരിയായ യുവതിയാണ് 20കാരനായ ഭര്‍ത്താവിന്റെ ചെവി മുറിച്ചുമാറ്റിയത്.ഭാര്യയായ മുംതാസും സഹോദരിയും ചേര്‍ന്നാണ് കൃത്യം നടത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് തന്‍വീറിന്റെയും മുംതാസിന്റെയും വിവാഹം കഴിഞ്ഞത്. അന്ന് മുതല്‍ മുംതാസ് തന്‍വീറിനെ ഉപദ്രവിക്കുകയായിരുന്നുവത്രേ.ഭാര്യയുടെ ക്രൂര മര്‍ദ്ദനത്തില്‍ നി്ന്ന് രക്ഷപ്പെട്ട് ഓടിയ തന്‍വീറിനെ പിടിച്ച് കൊണ്ട് വന്നാണ് ചെവികള്‍ അറുത്തു നീക്കീയത്.തന്‍വീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.

RELATED STORIES

Share it
Top