ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ പീഡിപ്പിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍പൊന്നാനി:ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള  പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍  സി പി എം പ്രവര്‍ത്തകനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.
തണ്ണിത്തുറയിലെ സി പി എം  മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമായ ഷാജഹാനെയാണ് പോക്‌സോ വകുപ്പ് ചുമത്തി  അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളെ നിരന്തരം ലൈംഗികമായി പീഡിപിക്കുകയായിരുന്നു.പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കൃത്യം നടത്തിയിരുന്നത്.  നിരന്തരം പീഡനം ഏറ്റ പെണ്‍കുട്ടി ഒടുവില്‍ ഉമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു.
ഇയാളുടെ സ്വഭാവദൂഷ്യങ്ങള്‍ കാരണം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാര്‍ട്ടി നേതൃത്വം  മാറ്റിനിര്‍ത്തിയിരുന്നു.
രണ്ട് മാസം മുന്‍പ് തിപ്പെട്ടിട്ടും ഇയാളെ പിടികൂടുന്നതില്‍ പൊന്നാനി പോലീസ് അലംഭാവം കാണിക്കുകയായിരുന്നു.ചില രാഷ്ട്രീയ നേതാക്കന്മാര്‍ ഇടപെട്ട്  ഒത്തുതീര്‍പ്പാക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു.ഇതിനിടയില്‍ എടപ്പാള്‍ പീഡനം പുറത്തറിയുകയും വിഷയത്തില്‍ ചങ്ങരംകുളം പോലീസിന്റെ അനാസ്ഥ പുറത്തുവരുകയും എസ് ഐക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊന്നാനി പോലീസ് തയ്യാറായത്. ഇയാളെ പരമാവധി രക്ഷിക്കാനാണ് ചിലര്‍ ശ്രമിച്ചത്.
വളരെ രഹസ്യമായാണ് ഇയാളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top