ഭാര്യയടക്കം 5 പേരെ യുവാവ് തല്ലിക്കൊന്നുറായ്പൂര്‍: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയും അവരുടെ മാതാപിതാക്കളുമടക്കം അഞ്ചുപേരെ മര്‍ദിച്ചു കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലാണ് സംഭവം. സഞ്ജയ് മാഞ്ചി (38) എന്നയാളാണ് കൊലപാതകം നടത്തിയത്. മന്‍മതി (35), പിതാവ് ഗുതല്‍ (60), മാതാവ് റോപ്‌നി (55), ബന്ധുക്കളായ പിയാസോ (60), മംഗള്‍(60) എന്നിവരാണ് മരിച്ചത്. ഭാര്യാസഹോദരിയുമായി പ്രണയത്തിലായിരുന്ന മാഞ്ചി ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞദിവസം ഭാര്യാ ഗൃഹത്തിലെത്തിയ ഇയാളും ബന്ധുക്കളുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഇയാള്‍ അഞ്ചുപേരെയും വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.  മൂന്നുപേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.

RELATED STORIES

Share it
Top