ഭാര്യക്കുള്ള വിവാഹസമ്മാനം അവിസ്മരണീയമാക്കി രോഹിത്മൊഹാലി: രണ്ടാം വിവാഹവാര്‍ഷികാഘോഷത്തിന് പ്രിയതമന്റെ മല്‍സരം കാണാനെത്തിയ ഭാര്യക്ക് അവിസ്മരണീയ വിവാഹസമ്മാനമാണ് ഇന്ത്യയുടെ താല്‍ക്കാലിക നായകന്‍ നല്‍കിയത്.  തന്റെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറി തികച്ച് രോഹിത് ഇന്നലെ ചരിത്രം രചിച്ചപ്പോള്‍ സാക്ഷിയായി ഭാര്യ റിതികയും ഗ്യാലറിയിലുണ്ടായിരുന്നു.ഡബിള്‍ സെഞ്ച്വറി നേടിയതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടയില്‍ രോഹിത് തന്റെ മോതിരവിരലില്‍ ചുംബിച്ചുകൊണ്ടാണ് ഭാര്യ റിതികയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. മൊഹാലിയിലെ ഗ്യാലറിയിലിരുന്ന് ആനന്ദ കണ്ണീര്‍ പൊഴിച്ചായിരുന്നു രോഹിതിന്റെ ഭാര്യ റിതിക ഈ വിവാഹ സമ്മാനം ഏറ്റുവാങ്ങിയത്. തന്റെ ഇരട്ടസെഞ്ച്വറി ഭാര്യക്കു സമര്‍പ്പിക്കുന്നതായും മല്‍സരശേഷം താരം പറഞ്ഞു.

RELATED STORIES

Share it
Top