ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടും;ബാബാ രാംദേവിന് ജാമ്യമില്ലാ വാറണ്ട്ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിനെതിരെ ജാമ്യമില്ലാ വാറണ്ട്. ഭാരത് മാതാ കീ ജയ് ഏറ്റുവിളിക്കാത്തവരുടെ തല വെട്ടുമെന്ന് പറഞ്ഞ കേസിലാണ് അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് ഹരീഷ് ഗോയല്‍ രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സദ്ഭാവന സമ്മേളനത്തിലാണ് ബാബാ രാംദേവ് വിവാദ പരാമര്‍ശനം നടത്തിയത്. താന്‍ ഭരണഘടന അനുസരിക്കന്നയാളാണെന്നും ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് ഏറ്റുപറയാത്തവരുടെ തലവെട്ടുമെന്നുമായിരുന്നു രാംദേവിന്റെ പരാമര്‍ശം.
രാംദേവിന്റെ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സുഭാഷ് ഭദ്ര പരാതി നല്‍കുകയും മാര്‍ച്ച് 2ന് പോലീസ് രാംദേവിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതേതുടര്‍ന്ന് കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, സമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാംദേവിനെതിരെ കേസെടുത്തിരിക്കുന്നത്.

RELATED STORIES

Share it
Top