ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാകിസ്താനികള്‍: ബിജെപി എംഎല്‍എ

ലഖ്‌നൗ: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിങ്. ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാകിസ്താനികളാണെന്നാണ് സിങിന്റെ പ്രസ്താവന.ബല്ലിയയില്‍ ഞായറാഴ്ച നടന്ന ഒരു പൊതുസമ്മേളനത്തിലാണ് സിങ് വിവാദ പരാമര്‍ശം നടത്തിയത്. സിങ് സംസാരിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ഇതിനു മുന്‍പും ഇയാള്‍ വര്‍ഗീയ പരാമര്‍ശം നടത്തി രംഗത്തെത്തിയിരുന്നു. 2024ല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്നും ഹിന്ദു പാരമ്പര്യം അംഗീകരിക്കുന്ന മുസ് ലിങ്ങള്‍ മാത്രമേ ഇവിടെ തുടരൂവെന്നുമുള്ള സിങിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു.

RELATED STORIES

Share it
Top