ഭാരത് പെട്രോളിയം പരിസരത്ത് ഡ്രോണുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: എറണാകുളം ഭാരത് പെട്രോളിയം കോര്‍പറേഷന്‍ പരിസരത്തും കമ്പനിയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും ഡ്രോണുകളും വിളക്ക് ഘടിപ്പിച്ച പട്ടങ്ങളും പറത്തുന്നത് ആറു മാസത്തേക്ക് നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സുരക്ഷ കണക്കിലെടുത്ത് ജില്ലാ കലക്ടറുടെ ശുപാര്‍ശപ്രകാരമാണ് നടപടി. കഴിഞ്ഞ ജൂണില്‍ രണ്ടു മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 9ന് പുലര്‍ച്ചെ മൂന്നിനും അഞ്ചിനുമിടയില്‍ കമ്പനിക്ക് മുകളില്‍ ഡ്രോണ്‍ പറക്കുന്നത് കണ്ട ജീവനക്കാര്‍ അമ്പലമേട് പോലിസില്‍ പരാതി നല്‍കിയിരുന്നു.

RELATED STORIES

Share it
Top