ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കല്‍ അട്ടിമറിക്കാന്‍ നീക്കമെന്ന്

പാലക്കാട്:കാവോരിയിലെ സുപ്രീം കോടതി വിധിക്കെതിരെ കേരളം നല്‍കിയ റിവ്യു പെറ്റിഷന്‍ സുപ്രീം കോടതി വിധികള്‍ക്കും ലോകരാജ്യങ്ങള്‍ അംഗീകരിച്ച ജലചട്ടങ്ങള്‍ക്കും എതിരാണെന്നും ഇതുവഴി ഭാരതപ്പുഴയ്ക്ക് ലഭ്യമാവേണ്ട ജലം ഇല്ലാതാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭാരതപ്പുഴ പുനരുജീവന കുട്ടായ്മ യോഗം ആരോപിച്ചു. ഒരു നദി തടത്തില്‍ നിന്നും മറ്റൊരു നദി തടത്തിലേക്ക് ജലം വഴിതിരിച്ച് വിടാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയിരിക്കെ ആളിയാര്‍ വൃഷ്ടി പ്രദേശത്തെ ജലംഉപയോഗപ്പെടുത്തി ഭാരതപ്പുഴ പുനരുജീവിപ്പിക്കാനുളള പദ്ധതി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭാരതപ്പുഴ പുനരുജീവന കുട്ടായ്മ ചെയര്‍മാന്‍ അഡ്വ.എസ് കൊച്ചുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രഭാകരന്‍,ജോയിന്‍ സെക്രട്ടറി ശരവണന്‍, ട്രഷറര്‍ അബ്ദുല്‍ അസീസ്, മോഹന്‍ ദാസ്, കെ ജനാര്‍ദ്ദനന്‍ സംസാരിച്ചു.

RELATED STORIES

Share it
Top