ഭാനു പ്രതാപ് ശര്‍മ ബാങ്ക്‌സ് ബ്യൂറോ ചെയര്‍മാന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ഭരണ സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന ബാങ്ക് ബോര്‍ഡ് ബ്യൂറോയുടെ ചെയര്‍മാനായി ഭാനു പ്രതാപ് ശര്‍മയെ നിയമിച്ചു. നിലവിലെ ചെയര്‍മാനായിരുന്ന മുന്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിക്ക് പകരക്കാരനായാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഭാനു പ്രതാപ് ശര്‍മയെ ബിബിബി ഡയക്ടറാക്കിയത്.
ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് അന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) റിക്രൂട്ട്‌മെന്റ് ആന്റ് അസസ്‌മെന്റ് സെന്റര്‍ മുന്‍ ചെയര്‍മാന്‍, ബിഹാര്‍ ദനകാര്യ മന്ത്രാലയം മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഭാനു പ്രതാപ് ശര്‍മ. ഇദ്ദേഹത്തിനു പുറമേ ക്രഡിറ്റ് സ്യൂസി ഓഫ് ഇന്ത്യ മുന്‍ എംഡിയും വൈസ് ചെയര്‍മാനുമായിരുന്ന വേദിക ഭണ്ഡാര്‍ക്കര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മാനേജിങ് ഡയറക്ടര്‍ പി പ്രതാബ് കുമാര്‍ എന്നിവരും ബിബിബി അംഗങ്ങളാവും.

RELATED STORIES

Share it
Top