ഭാഗ്യ ദിവസം അര്‍ജന്റീനയുടെ ദുരന്ത തോല്‍വിക്ക് സാക്ഷിയായി മറഡോണയും


മോസ്‌കോ: ജൂണ്‍ 21 അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ നല്ല ദിവസമായിരുന്നു. കാരണം അഞ്ച് ലോകകപ്പിലും ഇതേ ദിവസം എതിരാളികള്‍ക്ക് അര്‍ജന്റീനയുടെ വലകുലുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇൗ ചരിത്ര കണക്കില്‍ വിശ്വാസമര്‍പ്പിച്ചാവണം അര്‍ജന്റീനയുടെ ഇതിഹാസ താരം മറഡോണയും കളി കാണാനെത്തിയത്. മല്‍സരത്തിന്റെ തുടക്കം മുതല്‍ ടീമിനെ കൈയടിച്ച് പ്രോല്‍സാഹിപ്പിച്ച മറഡോണയ്ക്ക് പക്ഷേ ദുരന്ത തോല്‍വിക്ക് സാക്ഷിയായി തലകുനിച്ച് കളം വിടേണ്ടി വന്നു. ആദ്യ മിനിറ്റുകളില്‍ അര്‍ജന്റീന നടത്തിയ മുന്നേറ്റങ്ങളെ ഏഴുന്നേറ്റ് നിന്ന് മറഡോണ കൈയടിച്ചപ്പോള്‍ മെസ്സി അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ മുഖം പൊത്തിയാണ് മറഡോണ നിരാശ പ്രകടിപ്പിച്ചത്. ഒടുവില്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ എതിരില്ലാത്ത മൂന്ന് ഗോള്‍ തോല്‍വി ഏറ്റുവാങ്ങി അര്‍ജന്റീന നാണംകെട്ടതോടെ ഗാലറിയില്‍ നിരാശനായിരിക്കുന്ന ആയിരക്കണക്കിന് ആരാധകര്‍ക്കിടയില്‍ മറഡോണയെന്ന ഇതിഹാസവുമുണ്ടായിരുന്നു. മല്‍സരത്തിനിടയിലെ മറഡോണയുടെ ആവേശ പ്രതികരണങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

RELATED STORIES

Share it
Top