ഭവന നിര്‍മാണ സഹായം
abdul ali2018-05-08T15:55:04+05:30

ദമ്മാം: കണ്ണൂര്‍ ജില്ലയിലെ പായം മണ്ഡലം സെക്രട്ടറി കല്യാട്ട് നാരായണന്റെ ഭവന നിര്‍മാണ ഫണ്ടിലേക്ക് ഒഐസിസി സയ്ഹാത് ഏരിയ കമ്മിറ്റി ധനസഹായം നല്കി. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ തുക കൈമാറി. ഒഐസിസി ഏരിയ സെക്രട്ടറി ഗംഗന് വള്ളിയോട്ട്, പി വി രാജേഷ്, രഘുനാഥ് തളിയില്‍, പായം വള്ളിയോട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജന്‍ ജേക്കബ്, യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡന്റ് കെ സുമേഷ് കുമാര്‍, സണ്ണി തറയില്‍ സംബന്ധിച്ചു.