ഭവന നിര്‍മാണത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍

പൊന്നാനി: ഭവന രഹിതരില്ലാത്ത പൊന്നാനിയെന്ന ലക്ഷ്യത്തിന് ഊന്നല്‍ നല്‍കി പൊന്നാനി നഗരസഭയുടെ 201819 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.20 കോടി രൂപ മുന്നിരിപ്പും 69.22 കോടി ബജറ്റ് വര്‍ഷ വരവും ഉള്‍പ്പെടെ 89.22 കോടി വരവും 66.56 കോടി രൂപ ചെലവും, 22.56 നീക്കിയിരിപ്പമുള്ള ബജറ്റാണ് നഗരസഭ അവതരിപ്പിച്ചത് .3.77 കോടി രൂപയാണ് ഭവന നിര്‍മ്മാണ മേഖലയ്ക്കായി വകയിരുത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്‍, ഹരിത കേരളം പദ്ധതി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം പദ്ധതി എന്നിവയോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയും, മാതൃകാപരമായും തയ്യാറാക്കിയ പദ്ധതികളുമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.മത്സ്യമേഖലയുടെ വികസനത്തിന് 72 ലക്ഷം അനുവദിച്ചു.
മല്‍സ്യത്തൊഴിലാളികള്‍ക്ക് വള്ളവും, മത്സ്യമേഖലയിലെ ഡിഗ്രി  പിജി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും വിതരണം ചെയ്യും. കൃഷി മേഖലയില്‍ വാഴ,പപ്പായ, തുടങ്ങിയവ കൃഷി ചെയ്യും.
പൊന്നാര്യന്‍കൊയ്യും പൊന്നാനിക്ക് 19 ലക്ഷം രൂപയും, നാഷണല്‍ സ്‌പൈസ് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് മഞ്ഞള്‍, ഇഞ്ചി, കുരുമുളക് തുടങ്ങിയ കൃഷികളും വ്യാപിപ്പിക്കും.നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി രമാദേവി ബജറ്റ് അവതരിപ്പിച്ചു. നരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top