ഭവനനിര്‍മാണ പൊതുശീലങ്ങളില്‍ മാറ്റം വരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭവനനിര്‍മാണത്തിനുള്ള പൊതുശീലങ്ങളില്‍ മാറ്റം വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഭവനനിര്‍മാണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പാര്‍പ്പിട ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവകേരള നിര്‍മാണത്തില്‍ പരിസ്ഥിതിസൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. യുക്തിരഹിതമായ നി ര്‍മാണങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയെ പോലും അട്ടിമറിക്കുകയാണ്.
പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്ത് അനിയന്ത്രിതമായ നിര്‍മാണങ്ങള്‍ക്ക് ഇനി അനുമതി നല്‍കാനാവില്ല. വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണത്തിന് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനാവുന്ന ഭവനനിര്‍മാണ സംസ്—കാരം രൂപപ്പെടുത്താന്‍ പാര്‍പ്പിട ദിനാചരണം പ്രേരണയാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവാസവ്യവസ്ഥ കൂടി പരിഗണിച്ചുള്ള പാര്‍പ്പിട നിര്‍മാണത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് പാര്‍പ്പിടദിന സന്ദേശം നല്‍കി. ചടങ്ങില്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, ഭവനനിര്‍മാണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഹൗസിങ് കമ്മീഷണര്‍ ബി അബ്ദുല്‍ നാസര്‍ സംസാരിച്ചു.

RELATED STORIES

Share it
Top