ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയുംമകളെയും പീഡിപ്പിച്ചു

ഗയ: സായുധരായ യുവാക്കള്‍ ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും 15 വയസ്സുള്ള മകളെയും ബലാല്‍സംഗം ചെയ്തു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. സൊന്താ ഗ്രാമത്തിലെ കൊഞ്ച് പോലിസ് സ്‌റ്റേഷനു സമീപമാണ് മൂന്നംഗ കുടുംബം ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ 20 പേര്‍ അറസ്റ്റിലായി. സൊന്താ ഗ്രാമത്തിലൂടെ രാത്രിയില്‍ ബൈക്കില്‍ വരുകയായിരുന്ന കുടുംബത്തെ വഴിയില്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളെയും പീഡിപ്പിച്ചു. അറസ്റ്റിലായ യുവാക്കളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗ്രാമത്തിലൂടെ കടന്നുപോകുന്ന വിദ്യാര്‍ഥികളുടെ കൈയില്‍ നിന്നു മൊബൈല്‍ഫോണും പണവും ഇതേ സംഘം അപഹരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വീഴ്ച വരുത്തിയ കൊഞ്ച് സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസറെ സസ്‌പെന്റ് ചെയ്തു.

RELATED STORIES

Share it
Top