ഭര്‍തൃമതി പൊള്ളലേറ്റ് കൊല്ലപ്പെട്ട കേസ്; വിധി ഇന്ന്‌

വിദ്യാനഗര്‍: ഭര്‍ത്താവിനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴ് മാസം ഗര്‍ഭിണിയായ രണ്ടാംഭാര്യയെ ചുട്ടുകൊന്ന കേസില്‍ ജില്ലാ അഡീ. സെഷന്‍സ് കോടതി(ഒന്ന്) ഇന്ന് വിധിപറയും. ഉപ്പള ഹിദായത്ത് നഗര്‍ കണ്ണമ്പട്ടി ന്യൂ ബദ്‌രിയ നഗറിലെ അബ്ദുര്‍റഹ്്മാന്റെ രണ്ടാം ഭാര്യ നഫീസത്ത്് മിസ്‌രിയ (21) കൊല്ലപ്പെട്ട കേസിലാണ് ഇന്ന് വിധിപറയുന്നത്. ഭര്‍ത്താവ് അബ്ദുര്‍റഹ്്മാന് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളുടെ ആദ്യ ഭാര്യ ഗോവയില്‍ താമസക്കാരിയും എരിയാല്‍ കുഡ്‌ലു സ്വദേശിനിയുമായ മിസ്‌രിയ റഹ്്മാനാ(36)ണ് പ്രതി. 2011 ആഗസ്ത് ഏഴിനാണ് കേസിനാസ്പദമായ സംഭവം.

RELATED STORIES

Share it
Top