ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; മൂന്നുപേര്‍ക്കെതിരേ കേസ്

ബദിയടുക്ക: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ ബദിയടുക്ക പോലിസ് കേസെടുത്തു.
പെര്‍ള കണ്ണാടിക്കാനയില്‍ താമസിക്കുന്ന 29കാരിയുടെ പരാതിയില്‍ കണ്ണാടിക്കാനയിലെ നൗഷാദ്, എബി തുടങ്ങിയ മൂന്നുപേര്‍ക്കെതിരെയാണ് കേസ്. 22ന് രാത്രി 11.45നാണ് സംഭവം. വീട്ടില്‍ കോളിങ് ബെല്ലടിച്ചപ്പോള്‍ പരിചയമുള്ള ശബ്ദം കേട്ടാണ് ഭര്‍തൃമതി വാതില്‍ തുറന്നത്.
അതിനിടെ വീട്ടിനകത്ത് കയറിയ സംഘം ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഭര്‍തൃമതിയേയും എട്ടും രണ്ടരയും വയസുള്ള മക്കളേയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അതിനിടെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നും രണ്ട് ലക്ഷം രൂപ നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് 5000 രൂപ നല്‍കുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയപ്പോള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top