ഭരണാനുമതി ലഭിച്ച മൊഗ്രാല്‍ കൊപ്പളം അണ്ടര്‍ ബ്രിഡ്ജ് നിര്‍മാണം തുടങ്ങിയില്ല

മൊഗ്രാല്‍: റെയില്‍ പാത ഇരട്ടിപ്പിച്ചതോടെ ഒറ്റപ്പെട്ടു പോയ മൊഗ്രാല്‍ കൊപ്പളം പ്രദേശത്തെ മൊഗ്രാലുമായി ബന്ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ച മൊഗ്രാല്‍ കൊപ്പളം അണ്ടര്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടങ്ങിയില്ല.
നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ഇടപെടലിനെ തുടര്‍ന്നാണ് അണ്ടര്‍ ബ്രിഡ്ജ്് നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രസ്തുത പദ്ധതിക്ക് ഫണ്ടും അനുവദിച്ചിരുന്നു. മുന്‍ ചീഫ് സെക്രട്ടറി വിരമിക്കുന്നതിനു തലേ ദിവസമായിരുന്നു അനുമതി നല്‍കിയത്. പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ച നിശ്ചിത തുക ഈമാസം അവസാനിക്കുന്നതിന് മുമ്പ് റെയില്‍വേക്ക് അടച്ചാല്‍ മാത്രമേ നിലവിലെ എസ്റ്റിമേറ്റ് പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജോലി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതില്‍ വന്നിട്ടുള്ള കാല താമസമാണ് നാട്ടുകാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നത്. യുദ്ധ കാലാടിസ്ഥാനത്തില്‍ പണം അടയ്ക്കുന്നതിന് ജനപ്രതിനിധികള്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മൊഗ്രാല്‍ ദേശീയ വേദി ആവശ്യപ്പെട്ടു.
ടി കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. എം എസ് സലീം, ഷക്കീല്‍ അബ്ദുല്ല, നാസര്‍ മൊഗ്രാല്‍, റിയാസ് മൊഗ്രാല്‍, ഹാരിസ് ബാഗ്ദാദ്, എം എം റഹ്മാന്‍, സിദ്ദീഖ് റഹ്മാന്‍, ഖാദര്‍ മൊഗ്രാല്‍, കെ കെ അഷ്‌റഫ്, എം പി എ ഖാദര്‍, ഇസ്മയില്‍ മൂസ, ശരീഫ് ഗല്ലി, എം എസ് മുഹമ്മദ് കുഞ്ഞി, ഖാദര്‍ മാസ്റ്റര്‍, എച്ച് എ ഖാലിദ്, എം എ ഹംസ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി കെ ജാഫര്‍, കെ പി മുഹമ്മദ്, മുഹമ്മദ് അബ്‌കോ സംസാരിച്ചു.

RELATED STORIES

Share it
Top