ഭരണാധികാരികളുടെ സങ്കുചിത മനോഭാവങ്ങള്‍ക്ക് മാറ്റം വരുത്തണമെന്ന്‌

പൊന്നാനി: പൊതുവിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവല്‍കരണത്തിനും അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഭരണാധികാരികളുടെ സങ്കുചിത മനോഭാവത്തിനു മാറ്റം വരുത്തണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
അധ്യാപക നിയമനത്തിന് കെ ടെറ്റ് യോഗ്യതാ പരീക്ഷ ആവശ്യമാണ് എന്ന കാര്യം പുന പരിശോധിക്കണമെന്നും എവിഎച്ച്എസില്‍ നടന്ന പൊന്നാനി ഉപജില്ല കെപിഎസ്ടിഎ  സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. പി താരാദേവി അധ്യക്ഷത വഹിച്ചു. വി കെ അജിത് കുമാര്‍, ടി കെ അഷ്‌റഫ്, കെ ഹനീഫ, ടി കെ സതീശന്‍, ദീപുജോണ്‍, എം പ്രജിത്കുമാര്‍ സംസാരിച്ചു.
ഇതിനോടനുബന്ധിച്ചു നടന്ന വിദ്യാഭ്യാസ സമ്മേളനം എക്‌സ് എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം വിശ്രീധരന്‍, സുരേഷ് കൂടേരി, ടി വി നൂറുല്‍ അമീന്‍, പുന്നക്കല്‍ സുരേഷ്, ഹസീനബാന്‍, ശ്രീരാമനുണ്ണി, ടി എഫ് ജോയി, ലിജോ ടി ജോബ്, പുഷ്പലത സംസാരിച്ചു.

RELATED STORIES

Share it
Top