ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎംഅക്രമത്തിന് കോപ്പുകൂട്ടുന്നു: യൂത്ത് കോണ്‍ഗ്രസ്

വടകര: ഭരണസ്വാധീനം ഉപയോഗിച്ച് വടകരയില്‍ വ്യാപക അക്രമത്തിന് സിപിഎം കോപ്പുകൂട്ടുകയാണെന്നും, ഒഞ്ചിയത്തും, വടകരയിലും രണ്ട് ദിവസമായി നടന്ന് വരുന്ന അക്രമസംഭവങ്ങള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും യൂത്ത് കോണ്‍ഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഒഞ്ചിയത്തെ സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സിപിഎം ക്രമിനലുകള്‍ അഴിഞ്ഞാടുന്നതെന്നും, നിയമം സംരക്ഷിക്കേണ്ട പൊലീസ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് വടകരയില്‍ യുഡിഎഫ് കൗണ്‍സിലിര്‍മാര്‍ക്കെതിരെ പൊലീസ് നടത്തിയ അക്രമം സിപിഎം സ്‌പോണ്‍സേര്‍ഡ് ആണ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നത് ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. പല സ്ഥലങ്ങളിലും പൊലീസ് സ്വാധീനത്താല്‍ നിയന്ത്രിക്കപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ആവശ്യമാണ്. വടകരയിലും, ഒഞ്ചിയത്തും ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ അഡ്വ.പിടികെ നജ്മല്‍ അധ്യക്ഷത വഹിച്ചു. പ്രഭിന്‍ പാക്കയില്‍, വിപി ദുല്‍ഖിഫില്‍, രജ്ഞിത്ത് കോട്ടക്കടവ്, സി നിജിന്‍, സുബിന്‍ മടപ്പള്ളി, രഗീഷ് ഏറാമല, ലിജി പുതിയേടുത്ത്, സാഹിര്‍ കാന്തിലാട്ട്, സുധീഷ് വള്ളില്‍ സംസാരിച്ചു.

RELATED STORIES

Share it
Top