ഭരണത്തിന്റെ മറവില്‍ ദലിത്-ന്യൂനപക്ഷ ഉന്‍മൂലനത്തിന് ബിജെപി ശ്രമം

കാസര്‍കോട്: സോഷ്യല്‍ ഡമോക്രറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ജില്ലാ പ്രതിനിധി സഭ പഴയ ബസ് സ്റ്റാന്റ്് ദേരാസിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ദലിത്-ന്യുനപക്ഷങ്ങളെ ഭരണത്തിന്റെ മറവില്‍ ആര്‍എസ്എസും ബിജെപിയും ഉന്മൂലനം ചെയ്യാന്‍ പലവിധ ശ്രമങ്ങള്‍ നടത്തുന്ന വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നതെന്നും കരുതലോടെ ജനാധിപത്യ വീണ്ടെടുപ്പിന് കര്‍മപദത്തില്‍ സജീവമാകണമെന്നും ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
തുടര്‍ന്ന നടന്ന ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്് സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ എം ഫാറൂഖ്, കെ കെ അബ്ദുല്‍ ജബ്ബാര്‍ നേതൃത്വം നല്‍കി.  ജില്ലാ പ്രസിഡന്റായി എന്‍ യു അബ്ദുല്‍ സലാമിനെ വീണ്ടും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: ഇഖ്ബാല്‍ ഹൊസങ്കടി (വൈസ് പ്രസിഡന്റ്), യു ശരീഫ് പടന്ന (ജനറല്‍ സെക്രട്ടറി), ഖാദര്‍ അറഫ, അന്‍സാര്‍ ഹൊസങ്കടി (സെക്രട്ടറി), ഡോ.സി ടി സുലൈമാന്‍ (ഖജാഞ്ചി).

RELATED STORIES

Share it
Top