ഭരണഘടന ഗുരുതര അപകടത്തില്‍; ഭയത്തിന്റെ അന്തരീക്ഷം: രാഹുല്‍

രായ്പൂര്‍: ഭരണഘടന മാരകമായ അപകടത്തിലാണെന്നും രാജ്യത്തു ഭയത്തിന്റെ അന്തരീക്ഷമാണു നിലനില്‍ക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഏകാധിപതികളുടെ അധീനതയിലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും പാകിസ്താനിലുമൊക്കെ സംഭവിക്കുന്നതാണു കര്‍ണാടകയില്‍ സംഭവിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ, ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഭയപ്പെടുത്തി ബിജെപിയും ആര്‍എസ്എസും തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. നമ്മള്‍ ഇതു പോലുള്ള സംഭവങ്ങളെക്കുറിച്ച് വായിക്കുന്നതു പാകിസ്താന്‍ പോലുള്ള രാജ്യങ്ങളിലാണ്. അതൊക്കെ ഇന്ത്യയില്‍ നടക്കുന്നുവെന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

RELATED STORIES

Share it
Top