ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന്‌

കോഴിക്കോട്: രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണെന്നു ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം ഐ അബ്ദുല്‍അസീസ്. സംസ്ഥാനത്ത് രൂപീകരിക്കുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിയമനം നടത്തുന്നതിലും സര്‍ക്കാര്‍ സംവരണ തത്ത്വങ്ങളെ അട്ടിമറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിലവിലുള്ള പ്രാതിനിധ്യം പോലും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കെഎഎസ് സ്‌പെഷ്യല്‍ റൂള്‍ കാരണമാവും.
ഭാവിയില്‍ ഐഎഎസ് ലഭിക്കാനിടയുള്ള സംസ്ഥാന സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളാണു കെഎഎസില്‍ ഉള്‍പ്പെടുത്തിയത്. 50 ശതമാനം സംവരണമെന്ന തത്ത്വമാണു ലംഘിക്കപ്പെടുന്നത്. കെഎഎസിലേക്കു മൂന്നു സ്ട്രീമുകളായി നിയമനം നടക്കുമ്പോള്‍ ആദ്യ ധാരയില്‍ മാത്രമാണു സംവരണ തത്ത്വം പാലിക്കപ്പെടുന്നത്.
മറ്റു രണ്ടു സ്ട്രീമുകള്‍ വഴിയുള്ള നിയമനത്തില്‍ സംവരണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് സംവരണ വിഭാഗങ്ങളെ ഉന്നത തലങ്ങല്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഫലമാണെന്നും അബ്ദുല്‍അസീസ്  ആരോപിച്ചു. യോഗത്തില്‍ അസി. അമീര്‍ പി മുജീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലി, ടി ഷാക്കിര്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top