ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എസ്ഡിപിഐ മുന്നില്‍ നില്‍ക്കും

തിരൂരങ്ങാടി: ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ എസ്ഡിപിഐ മുന്നില്‍ നില്‍ക്കുമെന്ന് അഡ്വ: കെ സി നസീര്‍ പറഞ്ഞു. ചെമ്മാട് മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കണ്‍വണ്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയമെന്ന് കീറ തുണികള്‍ കൊടുക്കലല്ലെന്ന് പലര്‍ക്കും തിരിച്ചറിവുണ്ടായിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഗുജറാത്ത് രാഷ്ട്രീയത്തില്‍ പോലും എസ്ഡിപിഐ ചര്‍ച്ചയാവുന്നത് പിന്നാക്ക, ദളിത് രാഷ്ട്രീയത്തിന്റെ വിജയമാണ്. മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് പരപ്പനങ്ങാടി, ജില്ല സെക്രട്ടറി അരീക്കന്‍ ബീരാന്‍ കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top